രജിസ്റ്റേർഡ് പോസ്റ്റ് സേവനം സെപ്റ്റംബർ ഒന്ന് മുതൽ നിർത്തലാക്കുന്നുവെന്ന വാർത്തകൾക്ക് വ്യക്തത നൽകി തപാൽ വകുപ്പ്.തപാൽ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും വിതരണത്തിൻ്റെ വേഗത വർധിപ്പിക്കുന്നതിനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും തപാൽ വകുപ്പിന്റെ വിശാലമായ പദ്ധതിയുടെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് വകുപ്പ് വിശദീകരണം നൽകി.
'രജിസ്റ്റേർഡ് പോസ്റ്റ് നിർത്തലാക്കുന്നില്ല. ഇന്ത്യ പോസ്റ്റ് ഈ സേവനം സ്പീഡ് പോസ്റ്റുമായി ലയിപ്പിച്ച് നവീകരിക്കുകയാണ് ചെയ്തത്, ഇല്ലാതാക്കുകയല്ല' എന്ന് എക്സ് അക്കൗണ്ടിലൂടെ വിശദീകരിച്ചു.