മീൻവില കുറയുന്നു #fish_rate

 
 കണ്ണൂർ: ട്രോളിങ് നിരോധനക്കാലത്ത് കുത്തനെ ഉയർന്ന മീൻവില താഴോട്ട്. കിലോയ്ക്ക് 1300 രൂപ വരെ എത്തിയ അയക്കൂറയ്ക്ക് ചൊവ്വാഴ്ച തലശ്ശേരി മാർക്കറ്റിലെ വില 500-600 രൂപയാണ്.തദ്ദേശീയമായി മീൻ ലഭ്യത കൂടിയതാണ് വില കുറയാൻ കാരണം. കൂടാതെ മറ്റ് മീനുകൾക്കും വില താഴ്ന്നിട്ടുണ്ട്.

അയലക്ക് 80-100-120 എന്നിങ്ങനെ ആണ് വില (വലുതിന് 240 വരെയുണ്ട്). മത്തി ചെറുതിന് 80-നും 120-നും ഇടയിലാണ് വില.ആവോലി ചെറുതാണ് വിപണിയിൽ ഉള്ളത്. ഇതിന് കിലോ 200-240 രൂപയും ചെമ്മീന് വലിപ്പത്തിന് അനുസരിച്ച് 200-നും 500-നും മധ്യേയാണ് നിരക്ക്.മീൻ വിലയിൽ പ്രാദേശികമായി നേരിയ ഏറ്റക്കുറച്ചിലുകളുണ്ട്. ജൂൺ 10 മുതൽ ജൂലായ് 31 വരെയായിരുന്നു ട്രോളിങ് നിരോധനം.

ഇക്കാലത്ത് മീനിനും ഉണക്ക മീനിനും വൻതോതിലാണ് വില കൂടിയത്. നിരോധനം പിൻവലിച്ചതിനെ തുടർന്ന് നിലവിൽ മീൻ വില കുറഞ്ഞെങ്കിലും ഓണം സീസണിൽ വില വീണ്ടും ഉയരാനാണ് സാധ്യത.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0