യമുനയിൽ ജലനിരപ്പ് ഉയരുന്നു; ഡൽഹിയിൽ ജാഗ്രതാ നിർദ്ദേശം #latest_news
ന്യൂഡൽഹി: കനത്ത മഴയെ തുടർന്ന് യമുന നദിയിലെ ജലനിരപ്പ് ഉയരുന്നു. വ്യാഴാഴ്ച പഴയ റെയിൽവേ പാലത്തിൽ ജലനിരപ്പ് 204.88 മീറ്ററിലെത്തി. മുന്നറിയിപ്പ് ലെവൽ 204.5 മീറ്റർ കടന്നതായി അധികൃതർ അറിയിച്ചു. അപകടനില 205.3 മീറ്ററാണ്. ജലനിരപ്പ് 206 മീറ്ററിലെത്തിയാൽ പ്രദേശത്ത് ഒഴിപ്പിക്കൽ നടപടികൾ ആരംഭിക്കും.റിപ്പോർട്ടുകൾ പ്രകാരം ഹത്നികുണ്ഡ് ബാരേജിൽ നിന്ന് ഓരോ മണിക്കൂറിലും വലിയ അളവിൽ വെള്ളം പുറത്തേക്ക് വിടുന്നതാണ് ജലനിരപ്പുയാരൻ കാരണം.
വെള്ളപ്പൊക്കം പോലുള്ള സാഹചര്യങ്ങൾ നേരിടാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട എല്ലാ ഏജൻസികൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ്, വാരണാസി തുടങ്ങിയ നഗരങ്ങളിലെ കനത്ത മഴയും വെള്ളപ്പൊക്ക സമാനമായ സാഹചര്യങ്ങൾ സൃഷ്ടിച്ചു. ഇതേത്തുടർന്ന് ഗംഗയിലൂടെയുള്ള ബോട്ട് ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു.