വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതികളും നടപടിക്രമങ്ങളും എളുപ്പത്തിലാക്കി കെ-സ്വിഫ്റ്റ് #kswift


തിരുവനന്തപുരം: സംസ്ഥാനത്ത് ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങളും അനുമതികളും എളുപ്പത്തിലാക്കി കെ-സ്വിഫ്റ്റ് (കേരള സിംഗിള്‍ വിന്‍ഡോ ഇന്‍റര്‍ഫേസ് ഫോര്‍ ഫാസ്റ്റ് ആന്‍ഡ് ട്രാന്‍സ്പരന്‍റ് ക്ലിയറന്‍സ്). വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും വേഗത്തിലും സുതാര്യവുമാക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഡിജിറ്റല്‍ പ്ലാറ്റ് ഫോമാണ് കെ-സ്വിഫ്റ്റ് (https://kswift.kerala.gov.in/index/). തടസ്സങ്ങള്‍ കുറച്ചുകൊണ്ട് സംരംഭകത്വം വളര്‍ത്തിയെടുക്കാനും അതുവഴി സംസ്ഥാനത്ത് കൂടുതല്‍ വ്യവസായസൗഹൃദ അന്തരീക്ഷം പ്രോത്സാഹിപ്പിക്കാനുമാണ് കെ-സ്വിഫ്റ്റ് ലക്ഷ്യമിടുന്നത്.

സംരംഭങ്ങളുടെ അംഗീകാരങ്ങള്‍ക്കായി അപേക്ഷിക്കുക, സ്റ്റാറ്റസ് ട്രാക്ക് ചെയ്യുക, പേയ്മെന്‍റുകള്‍ നടത്തുക, ലൈസന്‍സുകള്‍ ഡൗണ്‍ലോഡ് ചെയ്യുക എന്നിവയെല്ലാം കെ-സ്വിഫ്റ്റ് പോര്‍ട്ടലില്‍ സാധ്യമാകും. 22 വകുപ്പുകളിലായി 120 സേവനങ്ങളാണ് ഇതില്‍ ലഭ്യമാകുന്നത്. കെ-സ്വിഫ്റ്റ് പ്ലാറ്റ് ഫോം വഴി നിക്ഷേപ നിര്‍ദ്ദേശങ്ങള്‍ക്ക് ഉടനടി അനുമതി നല്‍കും.
 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0