പിഎസ്‌സി വിജ്ഞാപനം #job_notification
സർവകലാശാലകളിൽ പ്രൊഫഷണൽ അസിസ്റ്റന്റ് ഗ്രേഡ് 2 (ലൈബ്രറി), വാട്ടർ അതോറിറ്റിയിൽ മീറ്റർ റീഡർ, ആരോഗ്യ വകുപ്പിൽ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യൻ തുടങ്ങി 77 കാറ്റഗറികളിലേക്ക് പി എസ് സി വിജ്ഞാപനം തയ്യാറായി.
ഓഗസ്റ്റ് 30-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. ഒക്ടോബർ മൂന്ന് വരെ ഓൺലൈനായി അപേക്ഷിക്കാം. ജനറൽ വിജ്ഞാപനത്തിന് ഒപ്പം സ്പെഷ്യൽ റിക്രൂട്ട്‌മെന്റ്, എൻസിഎ റിക്രൂട്ട്‌മെന്റ് എന്നിവയ്ക്കും ഒഴിവുണ്ട്. പുതിയ വിജ്ഞാപനങ്ങൾക്ക് കമ്മിഷൻ യോഗം അനുമതി നൽകി.
സർവകലാശാലകളിൽ സിസ്റ്റം മാനേജർ, സിസ്റ്റം അനലിസ്റ്റ്, മരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ തുടങ്ങി ഒമ്പത് തസ്തികകൾക്ക് ചുരുക്ക പട്ടിക പ്രസിദ്ധീകരിക്കാനും യോഗം നിർദേശം നൽകി.
ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് എൽ ഡി ടെക്‌നീഷ്യൻ, മരാമത്ത്/ ജലസേചനം വകുപ്പിൽ രണ്ടാം ഗ്രേഡ് ഓവർസീയർ സാധ്യത പട്ടികയും പ്രസിദ്ധീകരിക്കും.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.