മലപ്പുറത്ത് കാർ യാത്രക്കാരെ ആക്രമിച്ച് 2 കോടി രൂപ കവർന്നു #latest_news
മലപ്പുറത്ത് കാർ യാത്രക്കാരെ ആക്രമിച്ച് 2 കോടി കവർന്നു. നന്നമ്പ്ര തെയ്യാലിങ്ങൾ ഹൈസ്കൂൾ പടിയിൽ വ്യാഴം രാത്രി 10ഓടെയാണ് സംഭവം. തെന്നല അറക്കൽ സ്വദേശി മുഹമ്മദ് ഹനീഫ, മുഹമ്മദ് അഷ്‌റഫ് എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്.
കൊടിഞ്ഞിയിൽ നിന്ന് വരുമ്പോൾ കാറിൽ എത്തിയ നാലംഗ സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. വണ്ടി അടിച്ചു തകർത്ത് ബാഗിൽ സൂക്ഷിച്ച പണം കവർന്ന് അക്രമികൾ രക്ഷപ്പെട്ടു. തുടർന്ന് കാർ കൊടിഞ്ഞി ഭാഗത്തേക്ക് ഓടിച്ചു പോയി. സ്ഥലം വിറ്റ 2 കോടി രൂപയാണ് കയ്യിലുണ്ടായിരുന്നതെന്ന് യാത്രക്കാര്‍ പറഞ്ഞു. ആക്രമണത്തിൽ ഹനീഫയുടെ കൈക്ക് പരിക്കേറ്റു. താനൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.