• സപ്ലൈകോയില്‍ നിന്നും വാങ്ങാവുന്ന കേര വെളിച്ചെണ്ണയുടെ അളവ് ഉയർത്തിയതായി ഭക്ഷ്യവകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
• സംസ്ഥനത്തെ സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടുന്നു എന്ന കേന്ദ്രസർക്കാർ വാദം
പച്ചക്കള്ളമാണെന്ന് മന്ത്രി വി ശിവൻകുട്ടി. കഴിഞ്ഞ ഒമ്പത് വർഷങ്ങളായി
കേരളത്തിൽ ഒരു സർക്കാർ സ്കൂൾ പോലും അടച്ചുപൂട്ടിയിട്ടില്ല എന്നും മന്ത്രി.
• സംസ്ഥാനത്ത് അടിസ്ഥാന സൗകര്യവികസനത്തിൽ 62,000 കോടിയുടെ വികസനം കിഫ്ബി
പദ്ധതികൾ വഴി കൊണ്ടുവരാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
• തൃശൂരിൽ വ്യാജ വോട്ട് കൂട്ടിച്ചേർത്ത സംഭവത്തിൽ കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപിക്കെതിരെ
അന്വേഷണം. കെപിസിസി രാഷ്ട്രീയ കാര്യാ സമിതി അംഗം ടി എൻ പ്രതാപൻ നൽകിയ
പരാതിയിൽ ആണ് പോലീസ് അന്വേഷണം.
• കഞ്ചിക്കോട് ബെമല്‍ യൂണിറ്റില്‍ സൗകര്യവും അനുകൂല സാഹചര്യങ്ങളും
ഉണ്ടായിട്ടും പുതിയ നിർമാണ പ്ലാന്റ് തുടങ്ങുന്നതിൽ കേരളത്തെ അവഗണിച്ച്
കേന്ദ്രസർക്കാർ. പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഭാരത് എർത്ത്
മൂവേഴ്‌സ് ലിമിറ്റഡ് അഞ്ചാമത്തെ നിർമാണ യൂണിറ്റിന്
മധ്യപ്രദേശിലെ ഭോപാലിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കല്ലിട്ടു.
• അങ്കമാലി-എരുമേലി ശബരിപാതയ്‌ക്ക് ഭൂമി ഏറ്റെടുക്കണമെന്ന്
ആവശ്യപ്പെട്ട് റെയിൽവേ ബോർഡ് കത്ത് നൽകുംമുമ്പേ നടപടിയാരംഭിച്ച്
സംസ്ഥാനസർക്കാർ. പാതയ്‌ക്ക് 391.6 ഹെക്ടറാണ് ഏറ്റെടുക്കേണ്ടത്.
• 2023–24 സാമ്പത്തിക വര്‍ഷം വരെ വിദ്യാഭ്യാസം, ആരോഗ്യം, സമൂഹികക്ഷേമം
ഉള്‍പ്പെടെയുള്ളവയ്ക്ക് ചെലവഴിക്കുന്നതിനായി സെസിലൂടെ സമാഹരിച്ച 3.69 ലക്ഷം
കോടി രൂപ കേന്ദ്രം വകമാറ്റിയതായി സിഎജി റിപ്പോർട്ട്.