കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സർക്കാർ ധനസഹായമായ 10 ലക്ഷം രൂപ കൈമാറി. മന്ത്രി വി.എൻ.വാസവൻ ബിന്ദുവിന്റെ ഭർത്താവ് വിശൃതൻ, അമ്മ സീതാലക്ഷ്മി, മകൻ നവനീത് എന്നിവരെ സന്ദർശിച്ച് തുക കൈമാറുകയായിരുന്നു. സിപിഎം ഏരിയ സെക്രട്ടറി ഡോ. സി.എം. കുസുമൻ, സി.കെ. ആശ എംഎൽഎ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ എന്നിവർ പങ്കെടുത്തു.
ജൂലൈ 3 ന് രാവിലെ മെഡിക്കൽ കോളേജിലെ ഉപയോഗിക്കാത്ത പഴയ ടോയ്‌ലറ്റ് കെട്ടിടം തകർന്നുവീണാണ് അപകടം ഉണ്ടായത്. ന്യൂറോ സർജറി വിഭാഗത്തിൽ ചികിത്സയിലായിരുന്ന മകൾ നവമിക്കൊപ്പം എത്തിയതായിരുന്നു ബിന്ദു എത്തിയിരുന്നു. തലയോലപ്പറമ്പിലെ ഒരു തുണിക്കടയിലെ ജീവനക്കാരിയായിരുന്നു ബിന്ദു. മകളുടെ ചികിത്സയും മകന്റെ ജോലിയും കൂടാതെ ഭവന പുനരുദ്ധാരണവും സർക്കാർ ഏറ്റെടുത്തിട്ടുണ്ട്.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.