കോട്ടയം വൈക്കത്ത് വള്ളം മറിഞ്ഞ് അപകടം. 30 ഓളം പേരുണ്ടായിരുന്ന വള്ളമാണ് മറിഞ്ഞതെന്നാണ് വിവരം. എല്ലാവരെയും രക്ഷപ്പെടുത്തി. മരണവീട്ടിലേക്ക് ആളുകളുമായി പോയ വള്ളമാണ് മറിഞ്ഞത്.വേമ്പനാട്ട് കായലിലായിരുന്നു അപകടം. പരിക്കേറ്റവരെ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഒരാളെ കാണില്ലെന്ന സംശയവുമുണ്ട്. സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.