കുടിവെള്ള വിതരണത്തിന് പ്ലാസ്റ്റിക് കുപ്പി ഒഴിവാക്കും #Flash_News
പ്ലാസ്റ്റിക് കുപ്പികളിൽ കുടിവെള്ളം വിതരണം ചെയ്യുന്നത് മൂലമുള്ള ആരോഗ്യ പരിസ്ഥിതി പ്രശ്നങ്ങൾ ഒഴിവാക്കാൻ സർക്കാർ ഉടമസ്ഥതയിലുള്ള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡിവലപ്‌മെന്റ് കോർപ്പറേഷൻ നടപടി തുടങ്ങി.
കോർപ്പറേഷൻ ‘ഹില്ലി അക്വ’ എന്നപേരിൽ പുറത്തിറക്കുന്ന കുടിവെള്ളം, കരിമ്പിൻ ചണ്ടി അടക്കമുള്ളവ കൊണ്ട് നിർമിച്ച ജൈവ വിഘടനം സംഭവിക്കുന്ന കുപ്പികളിൽ വിതരണം ചെയ്യാനാണ് പദ്ധതി.വിവിധ ഏജൻസികളുടെ അനുമതി ലഭിച്ചാലുടൻ പുതുരീതിയിൽ കുടിവെള്ളം വിപണിയിൽ എത്തും.
പ്രകൃതിയിൽ എളുപ്പം അലിഞ്ഞ് ചേരുന്ന, ചോളം, കരിമ്പ്, മരച്ചീനി തുടങ്ങിയ വസ്തുക്കളിൽ നിന്ന് തയ്യാറാക്കുന്ന പോളി ലാക്ടിക് ആസിഡ് ഉപയോഗിച്ചാണ് കുപ്പികൾ നിർമിക്കുക.കൊച്ചിയിലെ ഒരു സ്റ്റാർട്ട് അപ്പ് കമ്പനി കുപ്പികൾ തയ്യാറാക്കി എത്തിച്ച് തുടങ്ങിയിട്ടുണ്ട്.