തിരുവനന്തപുരം: വിവിധ തസ്തികകളിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിച്ച് കേരള പിഎസ്‍സി.
തസ്തികകൾ
1. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഒഫ്താൽമോളജി (കാറ്റഗറി നമ്പർ 124/2024)
2. കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ഫിസിക്സ് (സീനിയർ) (കാറ്റഗറി നമ്പർ 507/2024)
3. കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) കൊമേഴ്സ് (കാറ്റഗറി നമ്പർ 127/2024)
4. കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പ്രീ പ്രൈമറി ടീച്ചർ (കന്നട) (കാറ്റഗറി നമ്പർ 608/2024)
5. ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിൽ കെമിക്കൽ ഇൻസ്പെക്ടർ/ടെക്നിക്കൽ അസിസ്റ്റന്റ് (കെമിക്കൽ) (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 143/2024)
6. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡിൽ സൈറ്റ് എഞ്ചിനീയർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 240/2024)
7. കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ (കയർഫെഡ്) സിവിൽ സബ് എഞ്ചിനീയർ (ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 516/2024)
താഴെപ്പറയുന്ന തസ്തികകളിലേക്ക് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും
1. പൊതുമരാമത്ത്/ജലസേചന വകുപ്പിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 1/ഓവർസിയർ ഗ്രേഡ് 1 (സിവിൽ) (കാറ്റഗറി നമ്പർ 579/2024)
2. തദ്ദേശസ്വയംഭരണ വകുപ്പിൽ (ഗ്രൂപ്പ് 3 എൽഐഡിഇ സബ് ഗ്രൂപ്പ് (എ) സിവിൽ വിങ്) ഒന്നാം ഗ്രേഡ് ഡ്രാഫ്ട്സ്മാൻ/ഒന്നാം ഗ്രേഡ് ഓവർസിയർ (കാറ്റഗറി നമ്പർ 584/2024)
3. വിവിധ ജില്ലകളിൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 447/2023)
4. മലപ്പുറം, പാലക്കാട് ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 203/2024, 530/2024)
5. കേരള അഗ്രോ മെഷീനറി കോർപ്പറേഷൻ ലിമിറ്റഡിൽ ഓവർസിയർ (സിവിൽ) (പട്ടികജാതി) (കാറ്റഗറി നമ്പർ 52/2024).
അഭിമുഖം
കേരള വാട്ടർ അതോറിറ്റിയിൽ അസിസ്റ്റന്റ് ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ (കാറ്റഗറി നമ്പർ 521/2023) തസ്തികയിലേക്ക് ജൂലൈ 22, 23, 25 തിയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഇന്റർവ്യൂ മെമ്മോ പ്രൊഫൈലിൽ ലഭിക്കും. അറിയിപ്പ് ലഭിക്കാത്തവർ എൽആർ1 വിഭാഗവുമായി ബന്ധപ്പെടണം (0471 2546242).
പ്രമാണപരിശോധന
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ഹെറിറ്റേജ് ഡോക്യുമെന്റ് ട്രാൻസ്ലേറ്റർ (കാറ്റഗറി നമ്പർ 129/2023) തസ്തികയിലേക്ക് ജൂലൈ 17 ന് രാവിലെ 10.30 ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ജിആർ2 എ വിഭാഗവുമായി ബന്ധപ്പെടണം(0471 2546447).