ഇരിട്ടിയിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു #flash_news
By
Editor
on
ജൂലൈ 08, 2025
ഇരിട്ടി: മലയോര ഹൈവേയിൽ കരിക്കോട്ടക്കരി കൊട്ടുകപ്പാറ കാലി വളവിൽ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. വളയങ്കോട് സ്വദേശി കൊട്ടിലിങ്കൽ സുബൈർ (45) ആണ് അപകടത്തിൽ മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം.
മറിഞ്ഞ ഓട്ടോയ്ക്ക് അടിയിൽ കുടുങ്ങിയ സുബൈറിനെ നാട്ടുകാർ ഇരിട്ടിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ചാർ യൂണിറ്റ് നടത്തി വരികയായിരുന്നു സുബൈർ. ഭാര്യ: ഹസീന. 2 മക്കളുണ്ട്.