വിചാരണയ്ക്ക് ഹാജരാകാതെ മുങ്ങിയ വധശ്രമക്കേസ് പ്രതി പിടിയിൽ #flash_news
By
Editor
on
ജൂലൈ 23, 2025
പരിയാരം: പിടികിട്ടാപ്പുള്ളിയെ പരിയാരം പോലീസ് പിടികൂടി. പന്നിയൂര്‍ മഴൂരിലെ മലിക്കന്റകത്ത് അബ്ദുല്‍നാസറിനെയാണ് ഇന്നലെ രാത്രിയോടെ പിടികൂടിയത്.
2023ല്‍ പരിയാരം പോലീസ് പരിധിയില്‍ നടന്ന വധശ്രമക്കേസിൽപ്രതിയായ അബ്ദുല്‍ നാസര്‍ ജാമ്യമെടുത്തെങ്കിലും വിചാരണക്ക് കോടതിയില്‍ ഹാജരാവാതെ മുങ്ങിനടക്കുകയായിരുന്നു. ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.