ഗോവിന്ദച്ചാമി ജയിൽചാട്ടം; ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ #latest_news
By
Editor
on
ജൂലൈ 25, 2025
കണ്ണൂർ: ഗോവിന്ദ ചാമിയുടെ ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട് സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി. നാല് പേരെ സർവീസിൽ നിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
ഇന്നലെ രാത്രി ജയിലിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്.
ഇന്നലെ രാത്രി മേൽനോട്ട ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്കും ഗോവിന്ദ ചാമിയെ പാർപ്പിച്ചിരുന്ന പത്താം ബ്ലോക്കിൽ നിരീക്ഷണ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെയുമാണ് അന്വേഷണ വിധേയമായി സർവീസിൽ നിന്നും മാറ്റി നിർത്തിയത്.