കണ്ണൂര്: പയ്യമ്പലത്ത് ഇന്നലെ വൈകിട്ട് ഒഴുക്കിൽപ്പെട്ട് മരിച്ചയാളെ തിരിച്ചറിഞ്ഞു. ആസ്സാം സ്വദേശി രാജൻ സിഗാണ് മരിച്ചത്. ആസ്സാമിലെ ദിബ്രുഗട്ട് സ്വദേശിയാണ് ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് ഒഴുക്കിൽ പെട്ടത്. തുടർന്ന് എട്ടുമണിയോടെ ഇയാളുടെ മൃതദേഹം തീരത്തടിയുകയായിരുന്നു. ശക്തമായ തിരമാല കാരണം തുടക്കത്തിൽ രക്ഷാപ്രവർത്തനം സാധിച്ചില്ല. ഫയർ ഫോഴ്സ് എത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്നു ഒരു മണിക്കൂറിന് ശേഷം നൂറു മീറ്റർ അപ്പുറം മൃതദേഹം തീരത്തടിഞ്ഞത്. ഇന്നു 12 മണിയോടെയാണ് മൃതദേഹം തിരിച്ചറിയാൻ സാധിച്ചത്.