പാർലമെന്റ് പുക ബോംബ് കേസ്: പ്രതികൾക്ക് ജാമ്യത്തില്‍ #flash_news




ന്യൂഡൽഹി: പാർലമെന്റ് പുക ബോംബ് കേസിലെ രണ്ട് പ്രതികൾക്ക് ജാമ്യം നൽകി ഡൽഹി ഹൈക്കോടതി. കേസിൽ പ്രതികളായ നീലം ആസാദ്, മഹേഷ് കുമാവത് എന്നിവർക്കാണ്  ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 2023 ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പ്രതികൾ പാര്ലമെന്റിനകത്തേക്ക്  പുകബോംബ് എറിയുകയായിരുന്നു.

ജസ്റ്റിസുമാരായ സുബ്രമണ്യം പ്രസാദ്, ഹരീഷ് വൈദ്യനാഥൻ ശങ്കർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരി​ഗണിച്ചത്. 50,000 രൂപയുടെ വ്യക്തിഗത ജാമ്യത്തിലും തുല്യതുകയ്ക്കുള്ള രണ്ട് ആൾജാമ്യത്തിലുമാണ് ഇളവ് അനുവദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകരുതെന്നും സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇടരുതെന്നും പ്രതികളോട് ജഡ്ജി നിർദ്ദേശിച്ചു.

 



ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0