ഹൈദരാബാദ്: തെലങ്കാനയിലെ സംഗറെഡ്ഡിയിലുള്ള ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി ഉയർന്നു. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്ത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചിലരുടെ നില ഗുരുതരമായി തുടരുകയാണ്.
തിങ്കളാഴ്ച രാവിലെ 9.28 ന് സംഗറെഡ്ഡിയിലെ പഷ്മിളാറാം ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ സിഗാച്ചി ഫാർമ കമ്പനി പ്ലാന്റിലെ ഒരു റിയാക്ടറിലാണ് സ്ഫോടനം ഉണ്ടായത്. അപകടസമയത്ത് 90 പേർ പ്ലാന്റിലുണ്ടായിരുന്നു. പ്രദേശത്താകെ പുക പടർന്നുപിടിച്ച സാഹചര്യത്തിൽ പ്രദേശവാസികളെ സ്ഥലത്തുനിന്ന് അടിയന്തിരമായി ഒഴിപ്പിച്ചു.