വിദ്യാർഥിനി തീകൊളുത്തി മരിച്ചു #latestnews

 

 

 

തിരുവനന്തപുരം: വിദ്യാര്‍ഥിനി വീടിനുള്ളില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു. നടുക്കാട് ഒലിപ്പുനട ഓംകാറില്‍ സുരേഷ്-ദിവ്യ ദമ്പതിമാരുടെ മകളും കൈമനം വനിതാ പോളിടെക്നിക്കിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയുമായ മഹിമ സുരേഷാ(19)ണ് മരിച്ചത്. കോളേജിലെ മാഗസിന്‍ എഡിറ്ററുമാണ് മഹിമ.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്. മഹിമ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടില്‍നിന്നു നിലവിളിയും, പുകയും ഉയരുന്നതുകണ്ട നാട്ടുകാര്‍ വീട്ടിലേക്ക് ഓടിച്ചെന്നെങ്കിലും മുന്‍വശത്തെയും, പുറകുവശത്തെയും വാതിലുകള്‍ പൂട്ടിയനിലയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പുറകുവശത്തെ വാതില്‍ തല്ലിപ്പൊളിച്ച് അകത്തുകയറുകയായിരുന്നു. ഉടന്‍തന്നെ മഹിമയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0