ക്ലബ്‌ വേള്‍ഡ് കപ്പ്‌ : ഇന്റര്‍ മയാമി പ്രീക്വാർട്ടറിൽ, മെസ്സിക്ക് പിറന്നാള്‍ മധുരം #club_worldcup_intermiami


മയാമി : ഫിഫ ക്ലബ്ബ് ലോകകപ്പിൽ ഇന്റർ മയാമി പ്രീക്വാർട്ടറിൽ കടന്നു. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ബ്രസീലിയൻ ക്ലബ്ബ് പാൽമിറസ് മിയാമി മത്സരത്തില്‍ ഇരുടീമുകളും സമനില വഴങ്ങി. എങ്കിലും ഇന്റര്‍ മയാമി പ്രീക്വാർട്ടറിൽ കടന്നു. ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം അടിച്ചു. ഇന്ന്‍ പിറന്നാള്‍ ആഘോഷിക്കുന്ന മെസ്സിക്ക് പ്രീക്വാർട്ടര്‍ ടിക്കറ്റ്‌ പിറന്നാള്‍ മധുരമാണ്.
   




ആദ്യ പകുതിയിലും രണ്ടാം പകുതിയിലുമായി ഇന്റർ മയാമി രണ്ടു ഗോളുകൾ അടിച്ചെങ്കിലും അവസാന മിനിറ്റുകളിൽ പാൽമിറസ് സമനില പിടിക്കുകയായിരുന്നു. ഇന്റർ മയാമിക്കു വേണ്ടി ടഡിയോ അലെൻഡെ (16–ാം മിനിറ്റ്), ലൂയി സ്വാരെസ് (65) എന്നിവർ വല കുലുക്കി. 80–ാം മിനിറ്റിൽ പൗളിഞ്ഞോയും 87–ാം മൗറീഷ്യോയും പാൽമിറസിനായി ഗോൾ മടക്കി.

 പ്രീക്വാർട്ടറിൽ മെസിയുടെ മുൻ ക്ലബ്ബ് കൂടിയായ പിഎസ്ജിയാണ് ഇന്റർ മയാമിയുടെ എതിരാളികൾ. മറ്റൊരു മത്സരത്തിൽ പിഎസ്ജി സിയാറ്റിൽ സൗണ്ടേഴ്സിനെ രണ്ടു ഗോളിനു തോൽപിച്ചു. അത്‍ലറ്റികോ മഡ്രിഡ് ബോട്ടഫോഗോയെ 1–0ന് കീഴടക്കി. പോർട്ടോയും അൽ അഹ്‍ലിയും തമ്മിലുള്ള പോരാട്ടം 4–4ന് സമനിലയില്‍ കലാശിച്ചു.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0