വേടന് v/s മാരാര്‍ : വേടനെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ വെല്ലുവിളിച്ച് അഖില്‍ മാരാര്‍ #vedan_akhilmarar
on
ജൂൺ 19, 2025
കൊച്ചി : വരുന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റില്‍ വേടനെ നിര്‍ത്തി മല്‍സരിപ്പിച്ച് ജയിപ്പിക്കാന്‍ വെല്ലുവിളിച്ച് സംവിധായകനും ബിഗ് ബോസ്സ് വിജയിയുമായ അഖില്‍ മാരാര്‍. വേടന് മത്സരിച്ചാല്‍ എതിര്‍സ്ഥാനാര്‍ഥിയായി താന്‍ നില്‍ക്കുമെന്നും അഖില്‍ പറഞ്ഞു. സംവരണ സീറ്റിലല്ലാതെ ഒരു ദലിതന് ജനറല്‍ സീറ്റില്‍ നിന്ന് വിജയിക്കനുള്ള ധൈര്യം ഉണ്ടോ എന്നാണ് വെല്ലുവിളി.
പ്രശസ്ത ഇന്ത്യന്‍ റാപ്പറും പാട്ടെഴുത്തുകാരനുമാണ് വേടന്. യഥാര്‍ത്ഥ പേര് ഹിരണ്‍ദാസ് മുരളി. ദളിധര്ക്കും താഴ്ന്ന വിഭാഗക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി തന്റെ പാട്ടിലൂടെയും അല്ലാതെയും പൊതു സമൂഹത്തില്‍ തുറന്ന് സംസാരിക്കുന്ന വേടന് ഒരു ഇടതുപക്ഷ സഹചാരി കൂടിയാണ്.
ഇതിനുമുന്‍പും രാഷ്ട്രിയപരമായ പ്രസ്താവനയും എതിര് പ്രസ്താവനയും ഇരുവരും തമ്മില്‍ ഉണ്ടായിട്ടുണ്ട്. അതിന്റെ ബാക്കിപത്രമായിട്ടാണ് ഈ വെല്ലുവിളിയെ കണക്കാക്കുന്നത്.