സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച. തൃശൂർ മുണ്ടൂർ പരികർമ്മല മാതാ പള്ളിയിലാണ് സംസ്കാരം. അപകടത്തിൽ പരുക്കേറ്റ് തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷൈൻ ടോം ചാക്കോയെയും അമ്മയെയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും സിനിമ പ്രവർത്തകരും സന്ദർശിച്ചു.തൃശൂർ മുണ്ടൂരിലെ വീട്ടിൽ നാളെ വൈകിട്ട് നാല് മണി മുതലാണ് പൊതുദർശനം. മുണ്ടൂർ പരികർമ്മല മാതാ പള്ളിയിൽ തിങ്കളാഴ്ച മൃതദ്ദേഹം സംസ്കരിക്കാനാണ് കുടുംബത്തിൻറെ തീരുമാനം.വിദേശത്തുള്ള ഷൈനിന്റെ സഹോദരിമാർ ഇന്ന് രാത്രിയോടെ നാട്ടിലെത്തും. സംസ്കാരത്തിനുശേഷം ഷൈൻ ടോമിന്റെയും അമ്മ മരിയയുടെയും ശസ്ത്രക്രിയ നടത്തും.
ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച... #latestnews
on
ജൂൺ 07, 2025
തമിഴ്നാട്ടിലെ വാഹനാപകടത്തിൽ മരിച്ച നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ്