• തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്തി
ആന്ധ്രാ സർക്കാർ. സ്വകാര്യ സ്ഥാപനങ്ങളിലും ഫാക്ടറികളിലും നിർബന്ധിത ജോലി
സമയം ഒമ്പതിൽ നിന്ന് പത്ത് മണിക്കൂറായി ഉയർത്തി.
• സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. നാല്
ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ നാലു
ദിവസമായി മഴ വിട്ടുനിന്ന സാഹചര്യത്തിൽ ആണ് വീണ്ടും മഴ കനക്കുമെന്ന
റിപ്പോർട്ട്.
• സാങ്കേതിക തകരാർ ഉണ്ടായതിനെത്തുടർന്ന് രുദ്രപ്രയാഗിൽ നിന്നും
കേദാർനാഥിലേക്ക് പോകുകയായിരുന്ന കെസ്ട്രൽ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിൻറെ
ഹെലികോപ്റ്റർ അടിയന്തരമായി ഹൈവേയിൽ ഇറക്കി.
• ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തില്‍ നാല് പേര്‍ അറസ്റ്റില്‍.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗ്ലൂര്‍ മാര്‍ക്കറ്റിംഗ് വിഭാഗം മേധാവിയും, ഇവന്റ്
മാനേജ്‌മെന്റ് കമ്പനി പ്രതിനിധികളും ആണ് അറസ്റ്റിലായത്.
• വായ്പ എടുത്തവര്‍ക്ക് ആര്‍ബിഐയുടെ ആശ്വാസം. റിപ്പോ നിരക്ക് അരശതമാനം കുറച്ചു. ഇതോടെ ഭവന വാഹന വായ്പകളുടെ അടക്കം പലിശഭാരം കുറയും.
• മണിപ്പൂരില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി.
ഇംഫാല്‍, വെസ്റ്റ് ഇംഫാല്‍, ഥൗബല്‍, ബിഷ്ണുപുര്‍, കാചിങ് ജില്ലകളിലാണ്
ഇന്റര്‍നെറ്റ് റദ്ദാക്കിയത്.
• ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടത്തില്‍ മുത്തമിട്ട് യുഎസ് താരം
കൊകൊ ഗാഫ്. ബെലാറൂസിന്റെ ലോകഒന്നാം നമ്പര്‍ താരം ആര്യാന സബലേങ്കയെ
പരാജയപ്പെടുത്തിയാണ് കൊകൊ ഗാഫ് ഫ്രഞ്ച് ഓപ്പൺ കരസ്ഥമാക്കിയത്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.