രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; 24 മണിക്കൂറിനിടെ 794 ആക്റ്റിവ് കേസുകൾ 4 മരണങ്ങളും...

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ 794 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. 4 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ ഒരു മരണം കേരളത്തിലാണ്.

രാജ്യത്ത് നിലവിൽ 5,755 ആക്റ്റിവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിൽ 1806 കൊവിഡ് രോഗികളാണ് ഉള്ളത്. 24 മണിക്കൂറിടെ 127 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 59 വ‍യസുള്ള പുരുഷനാണ് മരിച്ചത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0