മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഇന്ത്യയിലേക്ക് തിരിച്ച് പറക്കുന്നു.... #latestnews




മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഇന്ത്യയിലേക്ക് മടങ്ങുന്നു. AIC 129 വിമാനമാണ് മടങ്ങിവരുന്നത്. ഇന്ന് രാവിലെ പുറപ്പെട്ട വിമാനമാണ് മടങ്ങിവരുന്നത്. കാരണം എന്താണെന്ന് വ്യക്തമല്ല. ഫ്‌ലൈറ്റ് റഡാർ പ്രകാരമാണ് വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. വാർത്താ ഏജൻസിയായ പിടിഐയാണ് വാർത്താ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അതേസമയം അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരണസംഖ്യ 290 ആയി. വിമാനയാത്രക്കാരിൽ 241 പേർ മരിച്ചെന്ന് എയർ ഇന്ത്യ സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന 229 യാത്രക്കാരും 12 ജീവനക്കാരുമാണ് മരിച്ചത്. ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. യാത്രക്കാർക്ക് പുറമേ മെഡിക്കൽ വിദ്യാർത്ഥികളും പ്രദേശവാസികളും അടക്കം 49 പേർ മരിച്ചു. എയർ ഇന്ത്യയുടെ AI 171 വിമാനമാണ് ടേക്ക് ഓഫിനിടെ മേഘാനി നഗറിലെ ജനവാസ മേഖലയോട് ചേർന്ന പ്രദേശത്ത് തകർന്നുവീണത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0