ട്രാഫിക്‌ ലൈറ്റ് സമുച്ചയം കാറിടിച്ചു തകര്‍ന്നു.#accident




കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ട്രാഫിക്ക് ലൈറ്റ് സമുച്ചയം കാറിടിച്ച് തകർന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. ദേശീയപാത 183ലെ കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ സ്ഥാപിച്ചിരുന്ന ട്രാഫിക്ക് ലൈറ്റ് സമുച്ചയമാണ് കാറിടിച്ചു തകർത്തത്.

മുണ്ടക്കയം ഭാഗത്തു നിന്നും വന്ന കാറാണ് ട്രാഫിക്ക് ലൈറ്റ് സമുച്ചയം ഇടിച്ചു തകർത്തത്. കാഞ്ഞിരപ്പള്ളി ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0