കുളത്തിൽ മുങ്ങി മരിച്ചു #drowning
on
ജൂൺ 19, 2025
വടകര: വടകരയിലെ താഴെ അങ്ങാടിയിലെ ചിറക്കൽ കുളത്തിൽ നീന്തുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു. ചേരന്തവിട സഹൽ (14) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1:30 ഓടെയാണ് സംഭവം. സുഹൃത്തിനൊപ്പം നീന്താൻ പോയതായിരുന്നു.കടമേരി ആർഎസി ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. അങ്ങാടിയിൽ ഉണ്ടായിരുന്ന കുടുംബം ഇപ്പോൾ തണീർപന്തലിലാണ് താമസിക്കുന്നത്. നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് രക്ഷപ്പെടുത്തിയ സഹലിനെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും മരിച്ചു. മൃതദേഹം സർക്കാർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.