• അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ച 210 പേരുടെ മൃതദേഹം ഡിഎൻഎ
പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. വ്യാഴാഴ്ച ഗുജറാത്ത് സർക്കാർ പുറത്തുവിട്ട
കണക്കാണിത്. 187 മൃതദേഹം ബന്ധുക്കൾക്ക് കൈമറി. പട്ടികയിൽ പത്തനംതിട്ട
സ്വദേശി രഞ്ജിതയുടെ പേരില്ല.
• വീട്ടിൽനിന്ന് അനധികൃത പണം കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ്
യശ്വന്ത് വർമയെ പ്രതിക്കൂട്ടിലാക്കി സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ
സമിതി റിപ്പോർട്ട്. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീൽ നാഗു
ചെയർമാനായ സമിതിയുടെ 64 പേജുള്ള റിപ്പോർട്ടാണ് പുറത്തായത്.
• പശ്ചിമേഷ്യന്‍ സംഘര്‍ഷം അതിരൂക്ഷമാക്കി, ഇറാനുമേല്‍ നേരിട്ടുള്ള സൈനിക
ആക്രമണത്തിന് യുഎസ് തയ്യാറെടുക്കുന്നു. ഇതിനുള്ള മുന്നൊരുക്കങ്ങള്‍
ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് ബ്ലൂംബര്‍ഗും അന്താരാഷ്ട്ര
മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
• കനത്ത മഴയിലും ചോരാത്ത ആവേശമായി നിലമ്പൂരിലെ പോളിങ്. 73.25 ശതമാനം പോളിങ്
രേഖപെടുത്തിയതായാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്ക്. ഇത് ഇനിയും ഉയരാനാണ്
സാധ്യത. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 75.23 ശതമാനം പോളിങ് ആണ്
രേഖപെടുത്തിയത്.
• ഇസ്രയേൽ‑ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില കുതിക്കുന്നത്
കയറ്റുമതി മേഖലയെ പ്രതിസന്ധിയിലാക്കുന്നു. എണ്ണ വില വർധനയെ തുടർന്ന്
കണ്ടെയ്നർ നിരക്ക് വർധിപ്പിക്കാനുള്ള നീക്കം തകൃതിയായ സാഹചര്യത്തിലാണിത്.
• ജര്‍മ്മന്‍ ഓപ്പണ്‍ വനിതാ ടെന്നീസ് ടൂര്‍ണമെന്റില്‍ ബെലാറുസിന്റെ ലോക
ഒന്നാം നമ്പര്‍ താരം അര്യാന സബലങ്ക ക്വാര്‍ട്ടര്‍ ഫൈനലില്‍.
സ്വിറ്റ്സര്‍ലാന്‍ഡിന്റെ റെബേക്ക മസരോവയെ നേരിട്ടുള്ള രണ്ട്
സെറ്റുകള്‍ക്കാണ് സബലങ്ക തോല്പിച്ചത്.
• കനേഡിയന്‍ സമൂഹങ്ങളെയും രാഷ്ട്രീയക്കാരെയും സ്വാധീനിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുവെന്ന് രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്.