തൃശൂർ പുതുക്കാട് നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അനീഷ യൂട്യൂബ് നോക്കിയാണ് പ്രസവിച്ചതെന്ന് പോലീസ് പറഞ്ഞു. ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ചതുകൊണ്ട് പ്രസവത്തിന് സഹായകമായെന്ന് മൊഴിയിൽ പറയുന്നു. അനീഷ ശുചിമുറിയിലാണ് പ്രസവിച്ചത്. വയറ്റിൽ തുണി കെട്ടി ഗർഭം മറച്ചുവെച്ചതായും അനീഷ പോലീസിനോട് പറഞ്ഞു.പ്രതികളായ അനിഷയെയും ഭവിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും.
കുഞ്ഞുങ്ങളെ കുഴിച്ചിട്ട സ്ഥലത്ത് ഫോറൻസിക് വിഭാഗം പരിശോധന നടത്തും. രണ്ട് കുഞ്ഞുങ്ങളെയും അനീഷ കൊലപ്പെടുത്തിയതായി എഫ്‌ഐആറിൽ പറയുന്നു. അനീഷയുടെയും ഭവിയുടെയും അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി തെളിവെടുപ്പ് പൂർത്തിയാക്കി. ആദ്യ കൊലപാതകം 2021 ലും രണ്ടാമത്തെ കൊലപാതകം 2024 ലും നടന്നു. കേസിലെ ഒന്നാം പ്രതി അനീഷയും രണ്ടാമത്തെ പ്രതി ഭവിയും ആണ്.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.