കോഴിക്കോട് : കോഴിക്കോട് ബൈപ്പാസിൽ നെല്ലിക്കോട് നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് അപകടം. അപകടത്തിൽ മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു. എലംഗർ എന്ന പശ്ചിമ ബംഗാളി തൊഴിലാളിയാണ് മരിച്ചത്. കോപ്പർ ഫോളിയ ഹോട്ടലിന് സമീപമാണ് അപകടം. രണ്ട് നിർമാണ തൊഴിലാളികൾ അപകടനില തരണം ചെയ്തു.
നിർമാണ കമ്പനി കൃത്യമായ സുരക്ഷാ നിർദേശങ്ങൾ പാലിച്ചില്ലെന്നും അതിനാലാണ് അപകടമുണ്ടായതെന്നും ആക്ഷേപമുണ്ട്. കെട്ടിട നിർമാതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും നിർമാണ പ്രവർത്തനങ്ങൾ തുടർന്നതിനാൽ ഒരാൾ രണ്ടു മണിക്കൂറോളം മണ്ണിനടിയിൽ കുടുങ്ങിയതായി നാട്ടുകാർ പറഞ്ഞു. ഞായറാഴ്ചയായതിനാൽ മൂന്ന് തൊഴിലാളികൾ മാത്രമാണ് അപകടസ്ഥലത്തുണ്ടായിരുന്നത്.