ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 21 ജൂൺ 2025 | #NewsHeadlines

• പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനാചരണ ആഘോഷങ്ങളുമായി രാജ്യം. വിശാഖപട്ടണത്ത് മൂന്ന് ലക്ഷത്തിലധികം ആളുകൾ പങ്കെടുക്കുന്ന യോഗാ സംഗമ പരിപാടി പ്രധാനമന്ത്രി നരേന്ദ്രമോദി
ഉദ്ഘാടനം ചെയ്തു.

• സംസ്ഥാനത്ത് മണ്ണെണ്ണ വിതരണം ഇന്ന് പുനരാരംഭിക്കും. ഒരു ലിറ്റര്‍ മണ്ണെണ്ണയ്ക്ക് 61 രൂപയാണ്. വൈദ്യുതി ഇല്ലാത്ത കുടുംബങ്ങള്‍ക്ക് ആറ് ലിറ്റര്‍ മണ്ണെണ്ണയും, എഎവൈ കാര്‍ഡുകാര്‍ക്ക് ഒരു ലിറ്ററും മറ്റ് കാര്‍ഡുകാര്‍ക്ക് അര ലിറ്റര്‍ വീതവുമാണ് മണ്ണെണ്ണ ലഭിക്കുക.

• അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച 231 പേരെ തിരിച്ചറിഞ്ഞു. 210 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അപകടത്തില്‍ കൊല്ലപ്പെട്ട മലയാളി രഞ്ജിത യുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

• മാഞ്ചസ്റ്റര്‍ സിറ്റിക്ക് 1.08 മില്യൺ പൗണ്ട് (11.69 കോടി) പിഴ ചുമത്തി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്. ഒക്ടോബർ മുതൽ ഫെബ്രുവരി വരെ നടന്ന സീസണ്‍ മത്സരങ്ങളിൽ കിക്കോഫുകളും റീസ്റ്റാർട്ടുകളും വൈകിപ്പിച്ചതിനാണ് പിഴ ചുമത്തിയത്.

• തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ 45 ദിവസം കഴിഞ്ഞാല്‍ നശിപ്പിച്ചുകളയണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിവാദ ഉത്തരവ്.

• സ്വിസ് ബാങ്കുകളിലെ ഇന്ത്യൻ നിക്ഷേപം 2024ൽ മൂന്നിരട്ടിയായെന്ന് കണക്കുകള്‍. 354 കോടി സ്വിസ് ഫ്രാങ്കായി (ഏകദേശം 37,600 കോടി രൂപ) ഇന്ത്യക്കാരുടെ നിക്ഷേപം ഉയര്‍ന്നു. 2021ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണിതെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

• സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിക്ക് കീഴിൽ കോഴിക്കോട് മെഡിക്കൽ കോളേജ് മൈക്രോബയോളജി വിഭാഗത്തിൽ പ്രവർത്തിക്കുന്ന എച്ച്ഐവി ടെസ്റ്റിങ് ലബോറട്ടറിക്ക് ഐഎസ്ഒ 15189–2022 സ്റ്റാൻഡേർഡ്സ് പ്രകാരം എൻഎബിഎൽ (നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആന്റ് കാലിബ്രേഷൻ ലബോറട്ടറീസ്) അംഗീകാരം.

• മഹാരാഷ്ട്രയിൽ കാറും സ്കൂട്ടറുമായി കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം. റായ്ഗഡ് ജില്ലയിലെ നേരലിൽ താമസിച്ചിരുന്ന വിനോദ് പിള്ള, ഭാര്യ സുഷമ എന്നിവരാണ് മരിച്ചത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0