മയ്യിൽ : നാറാത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി വിദഗ്ദ്ധ തൊഴിലാളികള്‍ക്കുള്ള മാന്‍പവര്‍ ബാങ്ക് സൗകര്യം ഏര്‍പ്പെടുത്തുന്നു. ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ (തൊഴിലുറപ്പ് പദ്ധതിയടക്കം) ഉപയോഗപ്പെടുത്താനാണ് മാന്‍ പവര്‍ ബാങ്ക് സ്ഥാപിക്കുന്നത്. പഞ്ചായത്തില്‍ താമസക്കാരായ മരപ്പണിക്കാര്‍, കല്‍പ്പണിക്കാര്‍, കോണ്‍ക്രീറ്റ് പണിക്കാര്‍, ഇലക്ട്രീഷ്യന്‍, പ്ലംബര്‍, മെക്കാനിക്ക്, സ്റ്റീല്‍ ഫാബ്രിക്കേഷന്‍, ഡ്രൈവര്‍ തുടങ്ങിയ വിവിധ മേഖലകളിലെ വിദഗ്ദരായ തൊഴിലാളികള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. താല്‍പര്യമുള്ളവര്‍ ജൂലൈ 15നകം മാന്‍പവര്‍ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന്‍ ഫോറം ഗ്രാമപഞ്ചായത്തില്‍ ലഭിക്കും. ഫോണ്‍: 9961777237, 9946127309
വിദഗ്ധ തൊഴിലാളികൾക്ക് വൻ അവസരങ്ങളുമായി നാറാത്ത് ഗ്രാമപഞ്ചായത്ത്. മാൻ പവർ ബാങ്കിൽ പേര് രജിസ്റ്റർ ചെയ്യാം.. #ManPowerBank
on
ജൂൺ 21, 2025
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.