പയ്യോളിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു: 60 പേർക്ക് പരിക്ക് #Accident

 

 

 

 


 പയ്യോളി  : കണ്ണൂരിലെ നന്തി മേൽ പാലത്തിൽ വച്ച്   ബസുകൾ കൂട്ടിയിടിച്ച് 60 ഓളം പേർക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടം നടന്നത്. കണ്ണൂരിൽ നിന്ന് കോഴിക്കോടു പോകുകയായിരുന്ന ബസ് സൈഡ് മാറി കോഴിക്കോട് നിന്ന് ഇരിട്ടിയിലേക്ക് പോകുകയായിരുന്ന ഒരു ബസിൽ ഇടിച്ചു. .

രണ്ട് ബസുകളുടെയും മുൻഭാഗം തകർന്നു. നാല് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ആറ് പേരെ കൊയിലാണ്ടി ഗവ. ആശുപത്രിയിലും 50 പേരെ നന്തി സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0