ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 13 ജൂൺ 2025 | #NewsHeadlines

• ഗുജറാത്തിലെ അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യവിമാനം വിമാനത്താവളത്തിന് സമീപം ജനവാസകേന്ദ്രത്തിൽ കത്തിവീണ്‌ 241 യാത്രക്കാരും എട്ടു മെഡിക്കൽ വിദ്യർഥികളുമടക്കം 249 പേർ മരിച്ചു.

• അഹമ്മദാബാദ് വിമാനാപകടത്തില്‍ ഒരാളെ ജീവനോടെ കണ്ടെത്താനായി എന്ന് റിപ്പോര്‍ട്ട്. 11A സീറ്റിൽ യാത്ര ചെയ്തിരുന്ന വിശ്വാസ് കുമാര്‍ രമേഷ് എന്ന ആളെയാണ് ജീവനോടെ കണ്ടെത്തിയത്.

• ‘വാൻഹായ്‌ 503’ കപ്പലിനെ ടഗ്‌ബോട്ടുമായി ബന്ധിപ്പിച്ച്‌ പുറംകടലിലേക്ക്‌ നീക്കുന്നത്‌ പുരോഗമിക്കുന്നു. കപ്പലിലെ തീയുടെ തീവ്രത കുറയ്‌ക്കാൻ കഴിഞ്ഞിട്ടുണ്ട്‌. എണ്ണച്ചോർച്ചയില്ലെന്നും കണ്ടെത്തി.

• അഹമ്മദാബാദിലെ വിമാനദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവുമായി ടാറ്റ ഗ്രൂപ്പ്. ഒരു കോടി രൂപ വീതമാണ് ധനസഹായം നൽകുക.

• വേനൽക്കാല താപനില കുതിച്ചുയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക്‌ മുന്നറിയിപ്പുമായി ഒമാൻ ആരോഗ്യ മന്ത്രാലയം.

• വിമാന ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളി നഴ്‌സും. കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ കൊഞ്ഞോൺ വീട്ടിൽ ര‍ഞ്ജിത ആർ നായർ ആണ് മരിച്ചതായി സ്ഥിരീകരിച്ചത്.

• കേരളത്തിൽ അടുത്ത ഒരാഴ്ച വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ അതിതീവ്ര മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

• വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ഈ വര്‍ഷത്തെ ആഗോള ലിംഗസമത്വ പട്ടികയില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ പിന്നോട്ടിറങ്ങി ഇന്ത്യ. 148 രാജ്യങ്ങളുടെ പട്ടികയില്‍ രണ്ട് സ്ഥാനം താഴ്ന്ന് 131-ാമതാണ് ഇന്ത്യ.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0