• ഹരിത കേരളം മിഷനിലൂടെ വലിയ പാരിസ്ഥിതിക സ്ഥിതി കേരളത്തിൽ
സൃഷ്ടിക്കാനായെന്നും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ പ്ലാസ്റ്റിക് ലഘൂകൃത
ജീവിതശൈലി ക്യാമ്പയിന് രൂപം നൽകി എന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
• ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഉൾക്കൊള്ളാനാവുക 35000 പേരെ, എത്തിയത് 3 ലക്ഷത്തോളം; മരിച്ചവരുടെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം ധനസഹായവുമായി സര്‍ക്കാർ, അന്വേഷണത്തിനും ഉത്തരവ്.
• രാജ്യത്ത് ആദ്യമായി സ്‌കൂളിൽ തൊഴിൽപഠനത്തിന് പുസ്‌തകങ്ങൾ
തയ്യാറാക്കി കേരളം. പുസ്‌തകങ്ങൾ 15നകം വിദ്യാർഥികളുടെ കൈയിലെത്തുമെന്ന്
എസ്‌സിഇആർടി റിസർച്ച് ഓഫീസർ ഡോ. രഞ്‌ജിത് സുഭാഷ് പറഞ്ഞു. നിലവിൽ
എസ്‌സിഇആർടി വെബ്‌സൈറ്റിൽ ലഭ്യമാണ്.
• വൈദ്യുതോൽപ്പാദനത്തിന് കുതിപ്പേകുന്ന പള്ളിവാസൽ ജലവൈദ്യുതി
വിപുലീകരണ പദ്ധതി യാഥാർഥ്യമാകുന്നു. 60 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള
പദ്ധതി 17ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.
• കത്രയിൽ നിന്നും ശ്രീനഗറിലേക്കുള്ള ആദ്യ ട്രെയിൻ സർവീസ് ശനിയാഴ്‌ച
തുടങ്ങും. വെള്ളിയാഴ്‌ച പ്രധാനമന്ത്രി നരേന്ദ്രമോദി വൈഷ്ണോ ദേവി ബേസ്
ക്യാമ്പിൽ നിന്നും വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യും. ആഴ്‌ചയിൽ
ആറു ദിവസം രണ്ട് വന്ദേഭാരത് എക്സ്‌പ്രസുകൾ സർവീസ് നടത്തും.
• ജപ്പാന്റെ റെസിലിയൻസ് ലൂണാർ ലാൻഡർ ദൗത്യം പരാജയപ്പെട്ടു. ചന്ദ്രനിൽ
സോഫ്റ്റ് ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ലാൻഡറിന് നിയന്ത്രണം
നഷ്ടമായി. വേഗനിയന്ത്രണ സംവിധാനങ്ങൾ പാളിയതാകാമെന്നാണ് നിഗമനം.
• ഇന്ത്യയുമായുള്ള സംഘർഷത്തിന്റെ "പിരിമുറുക്കം കുറയ്‌ക്കാൻ’ അമേരിക്കൻ
പ്രസിഡന്റ് ഡോണൾഡ് ട്രംപ് വഹിച്ച പങ്കിനെ പ്രശംസിച്ച് പാകിസ്ഥാൻ
പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാൻ പീപ്പിൾസ് പാർടി നേതാവ് ബിലാവൽ
ഭൂട്ടോ -സർദാരിയും.