ദാരുണം ; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് മരിച്ചു, താരത്തിന് പരിക്ക്. സംഭവം സേലത്ത്.. #ShineTomChacko_Accident

സേലം:  നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം സേലത്ത് അപകടത്തില്‍പ്പെട്ടു. ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോ മരിച്ചു. ഷൈന്‍ ടോം ചാക്കോയുടെ കൈയ്ക്ക് പരുക്ക്. അപകടം, ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ. ഇന്ന് പുലര്‍ച്ചെ സേലം- ബെംഗളൂരു ദേശീയ പാതയിലാണ് അപകടം.

സിപി ചാക്കോയുടെ മൃതദേഹം ധര്‍മ്മപുരി മെഡിക്കല്‍ കോളജിലാണ് നിലവിലുള്ളത്. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ഉച്ചയോടെ മൃതദേഹം വിട്ട് നല്‍കും.
 
ഷൈന്‍ ടോമും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ ഒരു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഷൈനിന്‍റെ അച്ഛന്‍ തല്‍ക്ഷണം മരിച്ചു. കര്‍ണാടക രജിസ്ട്രേഷന്‍ ഉള്ള ലോറിയുടെ പിന്നിലേക്ക് കാര്‍ ഇടിക്കുകയായിരുന്നുവെന്നാണ് ഏറ്റവും പുതിയ വിവരം. അപകടസമയത്ത് ആരാണ് വാഹനം ഓടിച്ചിരുന്നുവെന്നത് അറിവായിട്ടില്ല. പൊലീസും നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍ പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചത്. ഇന്നലെ രാത്രിയാണ് ഇവര്‍ തൃശൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ടത്. 
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0