കോഴിക്കോട്: കേരളത്തിൽ വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിനിയായ 42 വയസ്സുള്ള സ്ത്രീക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം പോസിറ്റീവായി. പെരിന്തൽമണ്ണയിലെ ഒരു ആശുപത്രിയിൽ ചികിത്സയിലാണ് അവർ.
പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സാമ്പിൾ പരിശോധനയ്ക്കായി അയച്ചു. മരുന്ന് നൽകിയിട്ടും രോഗം മാറിയില്ല. നിപ ലക്ഷണങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസം സാമ്പിൾ പരിശോധനയ്ക്കായി അയച്ചു. ആരോഗ്യ വകുപ്പ് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.