നരിവേട്ട' ലോകമാകെ: ടൊവിനോ ചിത്രം വിപുലമായ റിലീസിന് തയ്യാറാവുന്നു..#narivetta movie

 


 ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര് സംവിധാനം ചെയ്ത പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മേയ് 23-ന് ആഗോള റിലീസായി ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സാമൂഹികമാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ്. തമിഴില്‍ എജിഎസ് എന്റര്‍ടെയ്ന്‍മെന്റ് വിതരണംചെയ്യുന്ന ചിത്രം തെലുങ്കില്‍ വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ , കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, ഇന്ത്യയിലെ ബിൽഡിംഗ് നിർമ്മാണം എക്‌സ്‌പോർട്ട് ബിസിനസ്സ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് 'നരിവേട്ട' നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ റെസ്റ്റ് ഓഫ് ദ് വെൽഡ് വിതരണം ബർക്‌ഷെയർ ആണ്.


വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീര പ്രകടനമാണ് ചിത്രത്തിലെ അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്രസാഹിത്യഅക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംക്ഷയും ആവേശവും നിറയ്ക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ട്രെയ്‌ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽനിന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പ്രചോദനം പറയുന്നുണ്ട്.

ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ 'നരിവേട്ട'യിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടൊവിനോ തോമസ്, ചേരൻ എന്നിവരെ കൂടാതെ സുരാജ് വെഞ്ഞാറമ്മൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ എന്നിവരും ഈ ചിത്രത്തിൻ്റെ താരനിരയിലുണ്ട്. തൻ്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും നടനെന്ന നിലയിലും വമ്പൻ ബോക്‌സ് ഓഫീസ് ഹിറ്റുകളിലൂടെ താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടൊവിനോ തോമസിൻ്റെ കരിയറിലെ മറ്റൊരു പൊന്തൂവലായി 'നരിവേട്ട' മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ.എം. ബാദുഷയാണ് നരിവേട്ടയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ഛായാഗ്രഹണം: വിജയ്, സംഗീതം: ജേക്‌സ് ബിജോയ്, എഡിറ്റർ: ഷമീർ മുഹമ്മദ്, ആർട്: ബാവ, കോസ്റ്റ്യൂം: അരുൺ മനോഹര്, മേക്കപ്പ്: അമൽ സി. ചന്ദ്രൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ് ഡിസൈനർ: ഷെമി ബഷീർ, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, പിആർഒ ആൻഡ് മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0