ആഗോള കത്തോലിക്കാ സഭയെ നയിക്കാൻ ലിയോ പതിനാലാമൻ; സ്ഥാനാരോഹണ ചടങ്ങുകൾ തുടങ്ങി ..#latest news

 


ആഗോള കത്തോലിക്കാ സഭയുടെ മാർപാപ്പയായി ലെയോ പതിനാലാമൻ സ്ഥാനമേൽക്കുന്ന ചടങ്ങ് വത്തിക്കാനിൽ തുടങ്ങി. സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ചത്വരത്തിലെ പ്ര​​​​ധാ​​​​ന ​​​​വേ​​​​ദി​​​​യി​​​​ലാണ് ചടങ്ങുകള്‍ നടക്കുന്നത്. വിശുദ്ധ പത്രോസിന്‍റെ കബറിടത്തിലെത്തി പ്രാര്‍ത്ഥിച്ചതിനുശേഷമാണ് സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലേക്കുള്ള പ്രദക്ഷിണം ആരംഭിച്ചത്. ചടങ്ങുകള്‍ ആരംഭിക്കുന്നതിന് മുമ്പായി തുറന്ന വാഹനത്തിലെത്തി സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ഒത്തുചേര്‍ന്ന വിശ്വാസികളെ ആശിര്‍വദിച്ചു.

കു​​​​ർ​​​​ബാ​​​​ന​​​​യ്ക്ക് പാ​​​​പ്പ കാ​​​​ർ​​​​മി​​​​ക​​​​ത്വം വ​​​​ഹി​​​​ക്കും. കുര്‍ബാനമധ്യേ വലിയ ഇടയന്‍റെ വസ്ത്രവും സ്ഥാനമോതിരവും ഏറ്റുവാങ്ങി വിശുദ്ധ പത്രോസിന്‍റെ പിന്‍ഗാമിയായി മാര്‍പാപ്പ സഭയുടെ സാരഥ്യം ഏറ്റെടുക്കും. സെന്‍റ് പീറ്റേഴ്സ് ബസലിക്കയിൽ കുർബാനയ്ക്കുശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യും.

സ്ഥാനാരോഹണ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ലോകനേതാക്കൾ വത്തിക്കാനിലെത്തിയിട്ടുണ്ട്. രാജ്യസഭാ ഉപാധ്യക്ഷന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘവും വത്തിക്കാനിലെത്തിയിട്ടുണ്ട്. യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ,സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി, കാനേഡിയൻ പ്രധാനമന്ത്രി മാർക് കാർണി തുടങ്ങിയ ലോകനേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0