കോഴിക്കോട്: മയക്കുമരുന്നുമായി നാലുപേര്‍ പിടിയില്‍. കണ്ണൂര്‍ എളയാവൂര്‍ സ്വദേശി അമര്‍, കതിരൂര്‍ സ്വദേശിനി ആതിര, പയ്യന്നൂര്‍ സ്വദേശിനി വൈഷ്ണവി, കോഴിക്കോട് കുറ്റ്യാടി സ്വദേശി വാഹിദ് എന്നിവരെയാണ് കോഴിക്കോട് സിറ്റി ഡാന്‍സാഫ് ടീമും ടൗണ്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്. പ്രതികളില്‍നിന്ന് 27 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.
ബീച്ച് റോഡില്‍ ആകാശവാണിക്ക് സമീപത്തുനിന്നാണ് കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി നാലുപേരെ പോലീസ് പിടികൂടിയത്. കോഴിക്കോട് സിറ്റി ഡാന്‍സാഫ് ടീമിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതികള്‍ എംഡിഎംഎ കണ്ണൂരില്‍നിന്നും വില്പനയ്‌ക്കെത്തിച്ചതാണെന്ന് പോലീസ് പറഞ്ഞു.