രാജസ്ഥാൻ: ജയ്സാൽമീറിൽ സ്ഫോടനം റിപ്പോർട്ട് ചെയ്തു. വ്യോമതാവളത്തിന് സമീപം സ്ഫോടനം നടന്നതായി വിവരം. ആറ് സ്ഥലങ്ങളിൽ സ്ഫോടനങ്ങൾ ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ പറയുന്നു. ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ബാർമിറിലും സ്ഫോടനങ്ങൾ കേട്ടു. വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ജില്ലാ ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
പാകിസ്ഥാൻ വെടിനിർത്തൽ ലംഘനം നടത്തിയതിനെ തുടർന്ന്, പാകിസ്ഥാൻ വെടിനിർത്തൽ ലംഘനം നടത്തിയതിനെ തുടർന്ന് അമൃത്സറിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും ലൈറ്റുകൾ അണച്ച് വീടിനുള്ളിൽ തന്നെ കഴിയണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. അമൃത്സറിൽ റെഡ് അലേർട്ട് തുടരുന്നുവെന്ന് ജില്ലാ കളക്ടർ പറഞ്ഞു. അമൃത്സറിൽ തുടർച്ചയായി സൈറണുകൾ മുഴങ്ങുന്നു.
അതേസമയം, ഇരു രാജ്യങ്ങളുടെയും സൈനിക ഉദ്യോഗസ്ഥർ തമ്മിൽ നേരത്തെ ഉണ്ടാക്കിയ കരാർ ലംഘിച്ചതിന് പാകിസ്ഥാനെ ഇന്ത്യ വിമർശിച്ചു. അതിർത്തിയിൽ വെടിവയ്പ്പും സൈനിക നടപടികളും നിർത്തുക എന്നതായിരുന്നു കരാർ, എന്നാൽ മണിക്കൂറുകൾക്കുള്ളിൽ പാകിസ്ഥാൻ അത് ലംഘിച്ചുവെന്ന് ഇന്ത്യ പറഞ്ഞു.