കണ്ണപുരം: സോളാർ പാനൽ തലയിൽ വീണ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. കീഴറ സ്വദേശി ആദിത്യൻ (19) മരിച്ചു. കഴിഞ്ഞ ദിവസം വെള്ളിക്കീലിന് സമീപമാണ് അപകടമുണ്ടായത്. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ സോളാർ പാനൽ ദേഹത്ത് വീണ് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്കുകൾ ഗുരുതരമായതിനാൽ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി.