തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം എത്തുന്നതിന് മുമ്പായി അതിതീവ്ര മഴ പെയ്തിട്ടും ആൾട്രാ വയലറ്റ് സൂചിക ഉയർന്ന നിലയിൽ തുടരുന്നു. വിളപ്പിൽ ശാല മുതൽ ഉദുമ വരെ 14 ഇടങ്ങളിലാണ് ആൾട്രാ വയലറ്റ് സൂചിക ഉയർന്ന നിലയിലാണ്.
വിളപ്പിൽശാല, കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, മൂന്നാർ, കളമശ്ശേരി, ഒല്ലൂർ, തൃത്താല, പൊന്നാനി, ബേപ്പൂർ, മാനന്തവാടി, ധർമ്മടം, ഉദുമ തുടങ്ങിയ 14 ഇടങ്ങളിൽ യു വി ഇൻഡക്സ് ഉയർന്ന നിലയിൽ തുടരുന്നതിനാൽ ജാഗ്രത വേണമെന്നാണ് നിർദ്ദേശം. ഇതിൽ തന്നെ പൊന്നാനിയിലും മൂന്നാറും തൃത്താലയിലും കോന്നിയിലും ചെങ്ങന്നൂരിലും യു വി ഇൻഡക്സ് 8 എൻ മുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന ആൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നത്. അപ്രകാരം ഈ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.