തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്. തിങ്കളാഴ്ച പുലർച്ചെ നാലുമണിക്ക് തുടങ്ങിയ 10 മണിക്കും തുടരുന്നു. അടിപ്പാത നിർമ്മാണം നടക്കുന്ന വാണിയമ്പാറ, കല്ലിടുക്ക്, മുടിക്കോട് മേഖലകളിൽ കുരുക്ക്. നിർമ്മാണം നടക്കുന്ന മൂന്ന് മേഖലകളിലും നിലവിൽ ഗതാഗതം സർവീസ് റോഡിലൂടെ ഒറ്റവരിയായാണ് കടത്തിവിടുന്നത്.
കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ സർവീസ് റോഡ് തകർന്നതാണ് പ്രതിസന്ധിക്ക് കാരണം. അവധി കഴിഞ്ഞ ദിവസം ദേശീയപാതയിൽ വാഹനങ്ങളുടെ എണ്ണം വർധിച്ചതും കുരുക്ക് രൂക്ഷമായി. 10 കിലോമീറ്റർ ചുറ്റളവിലാണ് അടിപ്പാതകളുടെ നിർമ്മാണവും നടക്കുന്നത്.