കാസർകോട്: റെയിൽവെ ട്രാക്കിലെ ഹൈടെൻഷൻ ലൈനിനു മുകളിൽ തെങ്ങ് കടപുഴകി വീണതിനെ തുടർന്ന് കാസർകോടിനും മംഗ്ളൂരുവിനുമിടയിൽ ട്രെയിൻ ഗതാഗതം സ്തംഭിച്ചു.കുമ്പള റെയിൽവേ സ്റ്റേഷനും കാസർഗോഡ് റെയിൽവേ സ്റ്റേഷനും ഇടയിൽ രണ്ടാം ട്രാക്കിലാണ് തെങ്ങ് കടപുഴകി വീണത്.
തെങ്ങ് മുറിച്ചു നീക്കുന്നതിന് ഉള്ള നടപടികൾ ഊർജിതമായി നടന്നു വരുന്നു.കാസർഗോഡ് ഫയർഫോഴ്സ് ടീമും റെയിൽവേ മെയിൻറനൻസ് ടീമും പോലീസും ചേർന്നാണ് മരം മുറിച്ചു നീക്കുന്നത്.
രാവിലെയാണ് പള്ളിക്കുന്നിൽ ഹൈടെൻഷൻ ലൈനിനു മുകളിൽ തെങ്ങ് വീണത്.ഇതേ തുടർന്ന് മംഗ്ളൂരുവിലേക്ക് പോവുകയായിരുന്ന മലബാർ എക്സ്‌സ്പ്രസ് കാസർകോട് റെയിൽവെ സ്‌റ്റേഷനിലും പാസഞ്ചർ ട്രെയിൻ തളങ്കരയിലും നിറുത്തിയിട്ടു.മംഗ്ളൂരു ഭാഗത്ത് നിന്ന് കാസർകോട്ടേക്കുള്ള ട്രെയിനുകളും സർവ്വീസ് താൽകാലിമായി നിർത്തി വച്ചിട്ടുണ്ട്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.