സാന്റിയാഗോ: അർജന്റീനയിലും ചിലിയിലും ഭൂകമ്പം. ഇരു രാജ്യങ്ങളുടെയും തെക്കൻ ഭാഗത്താണ് 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. അർജന്റീനയിലെ ഉഷുവയയിൽ നിന്ന് 219 കിലോമീറ്റർ തെക്കായിട്ടാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. നാശനഷ്ടങ്ങളോ പരിക്കുകളോ ഉണ്ടായതായി ഉടൻ റിപ്പോർട്ടുകളില്ല.
ഭൂകമ്പത്തെത്തുടർന്ന് ചിലി സർക്കാർ സുനാമി മുന്നറിയിപ്പ് നൽകിയതായി എഎഫ്‌പി റിപ്പോർട്ട് ചെയ്തു. ഇതിനെത്തുടർന്ന്, രാജ്യത്തിന്റെ തീരദേശ മേഖലയായ മഗല്ലനീസിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു. ചിലി ദുരന്ത നിവാരണ ഏജൻസിയുടെ മുന്നറിയിപ്പിനെത്തുടർന്ന് മഗല്ലനീസിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും ആളുകൾ മാറിനിൽക്കണമെന്ന് ചിലി പ്രസിഡന്റ് ഗബ്രിയേൽ ബോറിക് ആവശ്യപ്പെട്ടു.