ഇൻസ്റ്റാഗ്രാമിൽ ഇന്ത്യൻ സൈന്യത്തെ അപകീർത്തിപ്പെടുത്തിയതിന് യുവാവ് അറസ്റ്റിൽ..#crime

 


ചെറുതോണി (ഇടുക്കി): ഇന്‍സ്റ്റഗ്രാമിലൂടെ ഇന്ത്യന്‍ സൈന്യത്തെ അധിക്ഷേപിച്ച യുവാവിനെ ഇടുക്കി സൈബര്‍ പോലീസ് അറസ്റ്റുചെയ്തു. മലപ്പുറം ജില്ലയിലെ ഏറനാട് കാരക്കുന്ന് സ്വദേശി ചെറുകാട്ട് വീട്ടില്‍ മുഹമ്മദ് നസീം (26) ആണ് അറസ്റ്റിലായത്.


ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്ത പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വ്യക്തിയുടെ സംസ്‌കാര ചടങ്ങിന്റെ വീഡിയോയ്ക്ക് താഴെ ഇന്ത്യന്‍ സൈന്യത്തെ അധിക്ഷേപിച്ച് മോശമായി അഭിപ്രായപ്രകടനം നടത്തിയ കുറ്റത്തിനാണ് അറസ്റ്റിലായത്.

ഇടുക്കി സ്വദേശി നല്‍കിയ പരാതി പ്രകാരമാണ് അറസ്റ്റ്. ഡിസിആര്‍ബി ഡിവൈഎസ്പി കെ.ആര്‍. ബിജുവിന്റെ നേതൃത്വത്തില്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ വി.എ. സുരേഷും സംഘവുമാണ് മലപ്പുറത്തുനിന്ന് അറസ്റ്റുചെയ്തത്.തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0