ഞായറാഴ്ച രാത്രിയിൽ വീണ്ടും പെയ്ത കനത്ത മഴയിൽ വെള്ളക്കെട്ടായി ബെംഗളൂർ നഗരം. പ്രധാന റോഡുകളിലും അടിപ്പാതകളിലും വെള്ളം കെട്ടി ഗതാഗത തടസം ഉണ്ടായി. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലടക്കം വെള്ളം ഇരച്ചു കയറി. പുലർച്ചെ രണ്ടു മണി മുതൽ 5 മണി വരെ കനത്ത മഴയാണ് പെയ്തത്.
മഴ പെയ്ത്തിൽ സിൽക്ക് ബോർഡ് ജംഗ്‌ഷൻ , കോറമംല, ബൊമ്മനഹള്ളി ,ഹൊറമാവ് എന്നിവിടങ്ങളിൽ ദുരിതം അനുഭവപെട്ടു. പലയിടത്തും മരങ്ങളും വൈദ്യുതി പോസ്റ്റുകളും നിലം പൊത്തി. പ്രദേശത്തെ വീടുകൾക്കും വാഹനങ്ങൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. ഇന്നും ബെംഗളൂർ നഗരത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.
നഗരത്തിലുടനീളമുള്ള പ്രധാന കവലകൾ, പ്രത്യേകിച്ച് ബെംഗളൂരുവിന്റെ വടക്ക്, കിഴക്ക് ഭാഗങ്ങളിൽ – നിരവധി ഐടി പാർക്കുകളും കോർപ്പറേറ്റ് കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്ന പ്രദേശങ്ങൾ – വെള്ളത്തിനടിയിലായി. അതുകൊണ്ടുതന്നെ പ്രവർത്തി ദിവസമായ ഇന്ന് ആയിരക്കണക്കിന് ഓഫീസ് ജീവനക്കാരാണ് വെള്ളക്കെട്ടിൽ വലഞ്ഞത്. അടിയന്തര സാഹചര്യങ്ങളിൽ ബന്ധപെടാനായി 112 എന്ന നമ്പറും അധികൃതർ നല്കിയിട്ടുണ്ട്.
അതേസമയം, തമിഴ്നാട്ടിലും മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പതിനാലിടങ്ങളിൽ യെല്ലോ അലർട്ടാണ്. മൺസൂണിനെ നേരിടാൻ സജ്ജമാകാൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർദേശം നൽകി.
Story Highlights : Overnight rain floods Bengaluru roads