കണ്ണൂരിലെ പാനൂരിൽ ഒരു സ്റ്റീൽ ബോംബ് കണ്ടെത്തി. പാനൂരിലെ മുളിയത്തോട് ഒരു സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ നിന്നാണ് ഇത് കണ്ടെത്തിയത്. ഒരു വർഷം മുമ്പ് ഇതേ സ്ഥലത്തിനടുത്ത് ഒരു യുവാവ് ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. ബോംബ് സ്ക്വാഡ് പരിശോധന പൂർത്തിയാക്കിയ ശേഷമേ ഇത് സ്ഥിരീകരിക്കാൻ കഴിയൂ എന്ന് തലശ്ശേരി എഎസ്പി കിരൺ പിബി പറഞ്ഞു. പോലീസ് നിരീക്ഷണത്തിലുള്ള പ്രദേശമാണിത്. വൃത്തിയാക്കുന്നതിനിടെയാണ് ഒളിപ്പിച്ച വസ്തുക്കൾ കണ്ടെത്തിയത്. തെങ്ങിന് താഴെയാണ് ബോംബ് കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.