കേരളത്തെ ഞെട്ടിച്ച നന്തൻകോട് കൂട്ടക്കൊല കേസിൽ കേഡൽ ജീൻസൺ കുറ്റക്കാരനാണെന്ന് തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തിയെന്നാണ് കേസ്. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതി കേഡൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ശിക്ഷാവിധി നാളെ (ചൊവ്വാഴ്ച) വിധിക്കും.
2017 ഏപ്രിൽ 9 ന് ക്ലിഫ് ഹൗസിനടുത്തുള്ള ഒരു വീട്ടിൽ വെച്ച് കേഡൽ തന്റെ അമ്മ ഡോ. ജീൻ പത്മ, അച്ഛൻ പ്രൊഫ. രാജ് തങ്കം, സഹോദരി കരോലിൻ, ബന്ധു ലളിത എന്നിവരെ കൊലപ്പെടുത്തി. മൂന്ന് പേരുടെ മൃതദേഹങ്ങൾ കത്തിച്ചു, ഒരാളെ ബെഡ് ഷീറ്റിൽ പൊതിഞ്ഞ നിലയിലായിരുന്നു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.