പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 13 മെയ് 2025 | #NewsHeadlines


• ഓപ്പറേഷന്‍ സിന്ദൂറിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് സേന. പാക്കിസ്ഥാന്റെ ചൈനീസ് നിര്‍മ്മിത മിസൈലുകളും ഡ്രോണുകളും തകർത്തു.

• പാകിസ്ഥാന്റെ ആണവ ഭീഷണി ഇന്ത്യക്കുമേല്‍ വിലപ്പോകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. തീവ്രവാദികളെയും അവര്‍ക്ക് പിന്തുണ നല്‍കുന്നവരുടെയും വേരറുക്കല്‍ ഇന്ത്യന്‍ നയമാണെന്നും രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

•  മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കും. താമസത്തിനുള്ള മാസ വാടക തുക അടിയന്തിരമായി ലഭ്യമാക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.

• ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി ടെസ്റ്റിൽ നിന്നും വിരമിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റിലൂടെ വിരമിക്കൽ തീരുമാനം താരം അറിയിച്ചത്.

• സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 213.43 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

• മലപ്പുറം ജില്ലയിൽ നിപാ ബാധിച്ച രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 2 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതോടെ 49 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി.

• ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബന്ധം ബലപ്പെടുത്താനായി ഇരു രാജ്യങ്ങളും ചേർന്ന് രൂപപ്പെടുത്തിയ സംയുക്ത സഹകരണ സമിതി ഔദ്യോഗികമായി നിലവിൽ വന്നു.

• മാധ്യമങ്ങൾ സത്യവും സമാധാനവും ഉറപ്പാക്കാനായി പ്രവർത്തിക്കണമെന്നും ഭാഷയിൽ മിതത്വം പാലിക്കണമെന്നും അഭ്യർഥിച്ച്‌ ലിയോ പതിനാലാമൻ മാർപാപ്പ.

• രാജ്യത്ത് നിർമ്മിക്കുന്ന അലോപ്പതി മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയാലും കർശന നടപടികളില്ലാത്തതിനെതിരെ സ്വരം കടുപ്പിച്ച് ഡ്രഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0